കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്; ഒടുവില്‍ പാമ്പ് ചത്തു

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്; ഒടുവില്‍ പാമ്പ് ചത്തു

ഭുവനേശ്വർ: കടിച്ച പാമ്പിനെ തിരിച്ചു കടിച്ച യുവാവ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഒഡീഷയിലെ ജജ്പുര്‍ ജില്ലയിലുള്ള  45കാരനായ കിഷോർ ബദ്ര തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചത്.

ഗംഭരിപടിയ എന്ന ഗ്രാമത്തില്‍ നിന്നുള്ള കിഷോർ ബദ്ര ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോഴാണ് പാമ്പ് അയാളുടെ കാലിൽ കടിച്ചത്. ദേഷ്യം വന്ന ബദ്ര തന്നെ കടിച്ച പാമ്പിനെ പിടികൂടി കടിച്ചു കൊല്ലുകയും ചെയ്തു. 

'ഇന്നലെ രാത്രി ഞാൻ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് എന്റെ കാലിൽ എന്തോ കടിച്ചു. ഞാൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ, അത് ഒരു വിഷമുള്ള പാമ്പാണെന്ന് മനസിലായി. ദേഷ്യം വന്ന ഞാൻ പാമ്പിനെ പിടിക്കുകയും കടിച്ചു കൊല്ലുകയും ചെയ്തുവെന്ന്' ബദ്ര പറഞ്ഞു.

എന്നാൽ പാമ്പിനെ കൊന്നതിനു ശേഷവും ദേഷ്യം തീരാതിരുന്ന ബദ്ര കൊന്ന പാമ്പിനെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോവുകയും ഭാര്യയോട് സംഭവം പറയുകയും ചെയ്തു. നിരവധി പേർ സംഭവം കേട്ടറിഞ്ഞെത്തിയതോടെ  നാട്ടുകാർക്ക് മുൻപിൽ അയാള്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

അതേസമയം ആശുപത്രിയിൽ പോയി ചികിത്സ നേടാൻ പലരും നിർദേശിച്ചെങ്കിലും ബദ്ര തയ്യാറായില്ല. പകരം ഒരു പരമ്പരാഗത വൈദ്യന്റെ അടുത്തേക്കാണ് ബദ്ര പോയത്. പാമ്പ് കടിച്ചു എങ്കിലും വിഷം തീണ്ടിയിട്ടില്ലാത്തതിനാൽ ബദ്രയ്ക്ക് പ്രശ്നം ഒന്നുമുണ്ടായില്ല.

'ഞാൻ വിഷമുള്ള പാമ്പിനെയും പാമ്പ് എന്നെയും കടിച്ചെങ്കിലും എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഞാൻ ഗ്രാമത്തിനടുത്ത് താമസിക്കുന്ന ഒരു പരമ്പരാഗത വൈദ്യന്റെ അടുത്ത് പോയി സുഖം പ്രാപിച്ചു' എന്നും കിഷോർ ബദ്ര കൂട്ടിച്ചേർത്തു 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.