തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിച്ചെന്ന കാരണത്താലാണ് കെ സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തി. പിന്നീട് ശരിയായ വിധത്തില്‍ ഉയര്‍ത്തി. ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.