കുട്ടികള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അർഹരാണോ? രക്ഷിതാക്കള്‍ക്ക് പരിശോധിക്കാം

കുട്ടികള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അർഹരാണോ? രക്ഷിതാക്കള്‍ക്ക് പരിശോധിക്കാം

അബുദാബി: എമിറേറ്റിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് യുഎഇയുടെ സ്റ്റുഡന്‍റ് ഗോൾഡൻ വിസ നേടാൻ യോഗ്യതയുണ്ടോയെന്ന് അറിയാം. അബുദാബി റെസിഡന്‍റ്സ് ഓഫീസ് (ADRO) ഒരു പുതിയ വെബ് ടൂളിലൂടെ രക്ഷിതാക്കള്‍ക്ക് സ്വയം ഇതേക്കുറിച്ച് അറിയാനാകും.www.adro.gov.ae സന്ദർശിച്ച് അവരുടെ കുട്ടികളുടെ എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ നൽകി വിദ്യാർത്ഥികളെ ഗോൾഡൻ വിസയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് രക്ഷിതാക്കൾക്ക് പരിശോധിക്കാവുന്നതാണ്.

സ്റ്റുഡന്‍റ് ഗോൾഡൻ വിസയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുള്ള രക്ഷിതാക്കൾക്ക്, അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് അവർക്ക് ഏതെങ്കിലും "TAMM സേവന കേന്ദ്രത്തിലേക്കോ ടാസ്-ഹീൽ സെന്‍ററോ" സന്ദർശിച്ച് വിവരങ്ങള്‍ തേടാവുന്നതാണ്..ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് (ICA) വഴി ഓൺലൈനായി അപേക്ഷിക്കാൻ www.ica.gov.ae സന്ദർശിക്കുകയും ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.