ലണ്ടന്‍:താലിബാന്റെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അവരെ വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.ബ്രിട്ടീഷ് സര്‍ക്കാര്‍ താലിബാന്‍ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ പ്രധാനമന്ത്രി ന്യായീകരിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിനായി ബ്രിട്ടന്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു
വേനല്‍ക്കാല അവധിയിലായിരുന്ന എം.പി.മാരെ അടിയന്തരമായി തിരികെ വിളിച്ച് താലിബാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നടത്തിയ പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍.കാബൂളിലെ പുതിയ സര്‍ക്കാരിനെ തിടുക്കത്തില്‍ പിന്തുണയ്ക്കുന്നത് ചിലപ്പോള്‍ തെറ്റായേക്കാം. അഫ്ഗാന്റെ ഭാവിയെ കുറിച്ച് ആശങ്കയുളള രാജ്യങ്ങള്‍ പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് പുതിയ സര്‍ക്കാരിന്റെ പെരുമാറ്റം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് പൊതുവായ ചില മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ തിരഞ്ഞെടുപ്പ്, പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം അവിടുത്തെ പൗരന്മാര്‍ക്ക് പുനരധിവാസ പദ്ധതി ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമേ പലവിധ ഭീഷണിയുള്ളവര്‍, താലിബാനില്‍നിന്നു പീഡനമേറ്റുവാങ്ങിയര്‍ എന്നിവര്‍ക്കു പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കുമെന്നും അറിയിച്ചിരുന്നു.
സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്. ഇതുവരെ സിറിയയില്‍നിന്ന് 20,000 പേരെയാണ് ബ്രിട്ടണ്‍ പുനരധിവസിപ്പിച്ചത്. അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് 900 സൈനികരെ് ബ്രിട്ടണ്‍ നിയോഗിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അഫ്ഗാനില്‍നിന്ന് പുറത്തേക്കുള്ള വഴി തുറന്നിരിക്കാന്‍ യു.കെ. ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ ജോലി ചെയ്തു. 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാന്‍ പൗരന്മാരെയും രക്ഷപ്പെടുത്തി. 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരുടെ അഭയത്തിനായുള്ള അപേക്ഷകള്‍ തീര്‍പ്പാക്കി. ബാക്കി കുറേ അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.5000 പേര്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കാനായേക്കുമെന്നാണു കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.