കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. വിമാനത്താവളത്തിലെ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരാണ് വെടിയുതിര്‍ത്തത് എന്നതില്‍ വ്യക്തതയില്ലെന്ന് ജര്‍മ്മന്‍ സൈന്യത്തിന്റെ ട്വീറ്റില്‍ പറയുന്നു. അമേരിക്കന്‍ സൈന്യത്തിന് നേരെയും ജര്‍മ്മന്‍ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

കാബൂള്‍ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടി നില്‍ക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് താലിബാനാണ് നിയന്ത്രിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.