രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം. നഷ്വ ഏക മകളാണ്.
പത്തനംതിട്ട: പാചക വിദഗ്ധനും ചലചിത്ര നിര്‍മാതാവുമായ കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ 8.30 നായിരുന്നു രുചിയുടെ ലോകത്ത് പുതു വൈവിധ്യങ്ങള്‍ തീര്‍ത്ത മാസ്റ്റര്‍ ഷെഫിന്റെ അന്ത്യം. കബറടക്കം ഇന്നു നടക്കും.
രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം. ഇതിന് പിന്നാലെയാണ് അദ്ദേഹവും വിട വാങ്ങുന്നത്. നഷ്വ ഏക മകളാണ്. നൗഷാദിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു.
അഞ്ച് മാസം മുമ്പ് അദ്ദേഹംഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമായിരുന്നു. അതിനുശേഷം പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. നാല് ആഴ്ചയായി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ കഴിയുകയായിരുന്നു.
കാഴ്ച, ചട്ടമ്പിനാട്, സ്പാനിഷ് മസാല, വര്‍ഗം, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ് എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയ നൗഷാദ് പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ടവനായിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.