കാബൂള്‍ : അഫ്ഗാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിനു ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ തന്നെ അടുത്ത സ്‌ഫോടനത്തിനു തയ്യാറെടുക്കുകയായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാന്‍. മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് താലിബാന്‍ അറിയിച്ചു.
അഫ്ഗാനിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇരട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.ആക്രമണത്തെ താലിബാന്‍ അപലപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണം ഉണ്ടായത്. കാബൂള്‍ വിമാനത്താവളത്തിന് സമീപവും, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പാര്‍പ്പിച്ചിരുന്ന ബരോണ്‍ ഹോട്ടലിന് സമീപവുമായിരുന്നു ആക്രമണം. സംഭവത്തില്‍ ഇതുവരെ 180 പേരാണ് മരിച്ചത്. 150 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.