കേരളത്തനിമയില്‍ പ്രോസ്പര്‍ മലയാളികളുടെ ഓണാഘോഷം

കേരളത്തനിമയില്‍ പ്രോസ്പര്‍ മലയാളികളുടെ ഓണാഘോഷം

മാര്‍ട്ടിന്‍ വിലങ്ങോലില്‍

പ്രോസ്പര്‍ (ടെക്സാസ്): പ്രോസ്പര്‍ മലയാളികളുടെ ഓണാഘോഷം ശനിയാഴ്ച ആര്‍ട്ടേഷ്യ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. എല്ലാവരും കേരളത്തനിമയില്‍ ഓണവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയത് ഓണാഘോഷങ്ങള്‍ക്കു ചാരുതയേകി.

മലയാളി മങ്കമാരുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും കൈകൊട്ടിക്കളിയും ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ നൃത്തപരിപാടികള്‍ വേറിട്ട അനുഭവമേകി. ലീനസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കളുടെ സജീവ സാന്നിധ്യം ഓണാഘോഷങ്ങളുടെ വിജയത്തിനു കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.