തിരുവനന്തപുരം: കോവിഡ് ബാധിച്ച് വീടുകളില്‍ സമ്പർക്കവിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചെറിയ തലവേദനപോലും അവഗണിക്കരുത്. സ്വയം ചികിത്സിച്ചാല്‍ പിന്നീട് ലക്ഷണങ്ങള്‍ ഗുരുതരമാകുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. മറ്റ് അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്. ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.
വീടുകളിലും ആശുപത്രിയിലേക്ക് പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലുമായി 1500ഓളം പേർ മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്കുള്ള പ്രത്യേക സംവിധാനവും ക്ലിനിക്കും മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. എല്ലാവരും വാക്‌സിനെടുത്ത് സ്വയം സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.