അഞ്ച് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; തമിഴ്‌നാട്ടില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍

അഞ്ച് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; തമിഴ്‌നാട്ടില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ഡൽഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ സ്കൂളുകളാണ് ഇന്ന് തുറക്കുക.

ഉത്തര്‍പ്രദേശില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളും മധ്യപ്രദേശില്‍ ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളുമാണ് ഇന്ന് ആരംഭിക്കും. രാജസ്ഥാനില്‍ ആദ്യഘട്ടമായി ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം.

എന്നാൽ കാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസില്‍ 20 കുട്ടികള്‍ എന്ന നിലയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

സ്കൂള്‍ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.