സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ക്കു പരിക്ക്

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ക്കു പരിക്ക്


റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു യാത്രാ വിമാനം ഭാഗികമായി തകര്‍ന്നു.യെമന്‍ ആസ്ഥാനമായുള്ള ഹൂതി ഭീകരര്‍ ആണ് പുലര്‍ച്ചെയുണ്ടായ ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയ രണ്ട് ഡ്രോണുകള്‍ സൗദി സേന മുന്‍കൂട്ടി തകര്‍ത്തിരുന്നു.തുടര്‍ന്നുള്ള ശ്രമത്തിലാണ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു.യെമനില്‍ ഭരണകൂടത്തോടു പോരാടുന്ന ഹൂതി ഭീകര പ്രസ്ഥാനത്തെ തുരത്താന്‍ സൗദി അറേബ്യ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.