കോഴിക്കോട്: ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ പി.കെ കുഞ്ഞാലിക്കുട്ടി സാവകാശം തേടി. ഇന്ന് ഹാജരാകാനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡിയുടെ നോട്ടീസ്. എന്നാല്‍ ഇന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിക്കുകയായിരുന്നു.
മറ്റൊരു ദിവസം ഹാജരാകാന്‍ മകന്‍ ആഷിഖിനും നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു. ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നാണ് ഇ.ഡി വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം സാമ്പത്തിക ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇ.ഡിക്ക് സമര്‍പ്പിച്ചതായി കെ.ടി ജലീല്‍ എം.എല്‍.എ വ്യക്തമാക്കി.
ചന്ദ്രിക ദിനപത്രത്തെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളിപ്പിച്ചെന്ന് കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീല്‍ കൊച്ചി ഓഫീസിലെത്തി മൊഴി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.