ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിജെപി- എ.ഐ.എ.ഡി.എം.കെയുടെ പ്രഖ്യാപനത്തിനെതിരെ കമൽഹാസൻ. "ഇതുവരെ പുറത്തിറങ്ങാത്ത വാക്സിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. ജീവൻ രക്ഷിക്കാനുള്ള മരുന്നാണ് വാക്സിൻ അല്ലാതെ വെറുതെ പറയാനുള്ളതല്ല" കമൽഹാസൻ പറഞ്ഞു.
കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയാൽ തമിഴ്നാട്ടിലെ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഈ പ്രഖ്യാപനത്തിനെതിരെ ആണ് കമലഹാസൻ രംഗത്തെത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.