ദില്ലി: കൊറോണയ്ക്ക് എതിരെ ഉള്ള പ്രതിരോധ വാക്സിൻ സജ്ജം ആകുമ്പോൾ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ സൗജന്യമായി ലഭിക്കാനുള്ള അവകാശം ഉണ്ടന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ ശാസ്ത്രി പാർക്കിനെയും സീലാംപൂരിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ ആണ് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ സൗജന്യമായി സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ലഭ്യമാക്കും എന്നായിരുന്നു ബിജെപിയുടെ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിനെതിരെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.