ഹാപ്പി ബെര്‍ത്ത് ഡേയ്ക്ക് വിളിക്കാത്തതില്‍ മമ്മൂട്ടിയോട് പിണങ്ങിയ ആ കുട്ടിയാണ് ഈ മിടുക്കി

ഹാപ്പി ബെര്‍ത്ത് ഡേയ്ക്ക് വിളിക്കാത്തതില്‍ മമ്മൂട്ടിയോട് പിണങ്ങിയ ആ കുട്ടിയാണ് ഈ മിടുക്കി

ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടിയ ഒരു വീഡിയോയുണ്ട്. വെള്ളിത്തിരയില്‍ അബിനയ വിസ്മയം തീര്‍ക്കുന്ന മലയാളികളുടെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവെച്ച വീഡിയോ. ഒരു കുഞ്ഞുവാവയുടെ കരച്ചിലും പരിഭവം പറച്ചിലുമൊക്കെയായിരുന്നു ഈ വീഡിയോയില്‍.

'പിണങ്ങല്ലേ എന്താ മോളുടെ പേര്...' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടി പിറന്നാളിന് തന്നെ മാത്രം വിളിച്ചില്ല എന്നായിരുന്നു കുഞ്ഞു മിടുക്കിയുടെ പരിഭവം. ഇനി മമ്മൂട്ടിയോട് മിണ്ടൂല എന്നു കുഞ്ഞുവാവ പറഞ്ഞു. അതും ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട്.


സെപ്റ്റംബര്‍ 7-നായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍. സമൂഹമാധ്യമങ്ങളില്‍ നിരവധി ആശംസകള്‍ നിറഞ്ഞെങ്കിലും ഈ കുഞ്ഞു പരഭവമാണ് മമ്മൂട്ടിയുടെ ഹൃദയംതൊട്ടത്. അതുകൊണ്ടാണ് മമ്മൂട്ടി ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.

എന്തായാലും വീഡിയോ വൈറലായതോടെ ഈ കൊച്ചുമിടുക്കിയെ തിരയാന്‍ തുടങ്ങി സോഷ്യല്‍മീഡിയ. ദുവ എന്നാണ് കുഞ്ഞുവാവയുടെ പേര്. പീലി എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ കുട്ടിഫാന്‍ കൂടിയാണ് പീലി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയാണ് ഈ മിടുക്കി. മൂന്ന് വയസ്സുകാരിയായ ദുവയെ കണാന്‍ കൊവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ എത്തുമെന്നും മമ്മൂട്ടി ഉറപ്പു നല്‍കിയിട്ടുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.