ജോബി തോമസ് അന്തരിച്ചു

ജോബി തോമസ് അന്തരിച്ചു

ആൻട്രിം: അങ്കമാലി മുക്കന്നൂര്‍ സ്വദേശിയായ ജോബി തോമസ് (46) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിക്കുന്നത്. ഇന്ന് (17-9-2021)വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് വരെ ബയേര്‍ഡ്‌സ് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പൊതുദർശനം നടത്തുന്നത്.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ ഒമ്പതിന് വീട്ടിൽ ആരംഭിക്കും. സെന്റ് ജോസഫ് ചര്‍ച്ചില്‍ രാവിലെ 10.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫാ. പോള്‍ മോര്‍ലിയും ഫാ. ജെയിന്‍ മണ്ണത്തുക്കാരനും ഫാ. ജോ പാഴേപ്പറമ്പിലിന്റെയും നേതൃത്വത്തിന്റെ 11ന് വിശുദ്ധ കുർബാന നടത്തപ്പെടും. കുര്‍ബാനയ്ക്കു ശേഷം 12.30 മുതല്‍ ഒരു മണി വരെ ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 1.15ന് ബെല്‍മോണ്ട് സെമിത്തേരിയില്‍ അവസാന പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസ്‌കാരം നടക്കും.

ജോബി തോമസിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ചൊവ്വാഴ്ച ആറു മണി വരെ കുടുംബാംഗങ്ങളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ ഭാര്യ റിനി നൈറ്റ് ഡ്യൂട്ടി പോകുവാന്‍ യാത്ര പറയാന്‍ ബെഡ്റൂമില്‍ ചെന്നപ്പോള്‍ പ്രതികരണമില്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് വരുത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അങ്കമാലി മുക്കന്നൂര്‍ സ്വദേശിയായ ജോബി മാടശ്ശേരി കുടുംബാംഗമാണ്. ഭാര്യ: റിനി ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. മക്കള്‍: എ ലെവല്‍ വിദ്യാര്‍ഥിനി അനില, പ്രൈമറി പി 6 വിദ്യാര്‍ഥിനി ജോവിറ്റ .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.