തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ യുഡിഎഫിന്‍റെ സംസ്ഥാനതല ധര്‍ണ ഇന്ന്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന ധര്‍ണ യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് നേതാക്കള്‍ ധര്‍ണ നടത്തുന്നത്.
ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വ്വഹിക്കും. രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് ധര്‍ണ.
കെപിസിസി പ്രസിഡന്റ് കെ സുധാകാരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്ധന പാചക വാതക വില വർധന പിന്‍വലിക്കുക, മരം മുറിക്കേസിലെയും സ്വര്‍ണ കടത്തു കേസിലെയും അട്ടിമറി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.