ഒട്ടാവ: ഇന്ത്യയില്‍നിന്നു കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അംഗീകൃത ലബോറട്ടറിയിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലേക്കു യാത്ര ചെയ്യാം. എന്നാല്‍ നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.
വിമാനത്തില്‍ കയറുന്നതിന് മുന്‍പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണം. മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല എന്നും നിര്‍ദേശമുണ്ട്.
നേരിട്ടുള്ള വിമാനങ്ങളില്‍ അല്ലാതെ യാത്ര ചെയ്യുന്നവര്‍ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കിടെ കോവിഡ് ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍നിന്നുള്ള എയര്‍ കാനഡ വിമാന സര്‍വീസുകളാണ് നാളെ പുനരാരംഭിക്കുന്നത്. അതേസമയം കാനഡയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ 30-നു മാത്രമേ പുനരാരംഭിക്കൂ.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് കാനഡ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബര്‍ 26 വരെ നീട്ടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.