ഇരുട്ടടി തുടരുന്നു; ഡീസല്‍ വിലയില്‍ മൂന്നാം ദിവസവും വര്‍ധനവ്

ഇരുട്ടടി തുടരുന്നു; ഡീസല്‍ വിലയില്‍ മൂന്നാം ദിവസവും  വര്‍ധനവ്

തിരുവനന്തപുരം: ഡീസല്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 96 രൂപ 15 പൈസയും, കൊച്ചിയില്‍ 94 രൂപ 20 പൈസയും, കോഴിക്കോട് 94 രൂപ 52 പൈസയുമാണ് ഇന്നത്തെ വില.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില കൂട്ടുന്നത്. ഈ മാസം നാലാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്.പെട്രോള്‍ വിലയില്‍ മാറ്റമില്ല. ദീര്‍ഘനാളുകള്‍ക്കു ശേഷം വെള്ളിയാഴ്ച മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധനങ്ങളുടെ വില വര്‍ധിപ്പിച്ചത്.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണ കമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങി. ഇരുപത്തിയൊന്ന് ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല.

അതേസമയം, രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.