വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ചു. വൈറ്റ് ഹൗസ് കോംപ്ലക്സിലെ സൗത്ത് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഷോട്ട്് സ്വീകരിച്ച ശേഷം കോവിഡിനെതിരായ പോരാട്ടത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജനുവരി 11 നാണ് ബൈഡന്‍ തന്റെ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. 78 കാരനായ താന്‍ ഒരു ഷോട്ട് കോവിഡ് വാക്സിന്‍ കൂടി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതായി പ്രസിഡന്റ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. തനിക്ക് 65 കഴിഞ്ഞെന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. എങ്കിലും ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കും- അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.