റോം: ഇറ്റാലിയന്‍ നഗരമായ മിലനിലുണ്ടായ വിമാനാപകടത്തില്‍ എട്ടു പേര് മരിച്ചു. ഒഴിഞ്ഞുകിടന്ന ഇരുകെട്ടിടത്തില് സ്വകാര്യ വിമാനം പതിച്ചാണ് അപകടമുണ്ടായത്. വിമാനവും കെട്ടിടവും സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളും കത്തിയമര്‍ന്നു.
സാര്‍ഡിനിയ ദ്വീപിലേക്കു പുറപ്പെട്ട ചെറു വിമാനം മിലനിലെ ലിനേറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ താഴേക്കു വന്ന് ഇരുനിലക്കെട്ടില് വീഴുകയായിരുന്നു. മരിച്ചവരെല്ലാം വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരാണ്. ആറു യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
റൊമാനിയയിലെ ശതകോടീശ്വരനായ ഡാന്‍ പെട്രെസ്ക്യൂ (68) ആയിരുന്നു വിമാനം പറത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും 30 വയസുകാരനായ മകനും ഒരു കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സിംഗിള്‍ എഞ്ചിന് വിമാനം താഴേക്കു പതിക്കുമ്പോള്‍ തന്നെ തീപിടിച്ചിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഡാന്‍ പെട്രെസ്കു റൊമാനിയയിലെ ഏറ്റവും വലിയ ധനികരിലൊരാളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.