കുറ്റകൃത്യങ്ങള്‍ സംയുക്തമായി തടയും; നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ

കുറ്റകൃത്യങ്ങള്‍ സംയുക്തമായി തടയും; നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ. നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിര്‍ത്തി കാവല്‍ സേനയായ ശാസ്ത്ര സീമ ബാല്‍ ഡയറക്ടര്‍ ജനറല്‍ കുമാര്‍ രാജേഷ് ചന്ദ്രയുടേയും നേപ്പാള്‍ സായുധസേന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശൈലേന്ദ്ര ഖനാലിന്റെയും
നേതൃത്വത്തിലുള്ള വാര്‍ഷിക ഏകോപന യോഗത്തിന് ഇന്ന് തുടക്കമാവും.

അഞ്ചാമത് വാര്‍ഷിക ഏകോപന യോഗം ഒക്ടോബര്‍ അഞ്ച് മുതല്‍ ഏഴ് വരെ ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങളില്‍ ഇരു രാജ്യങ്ങളുടേയും സേനകള്‍ തമ്മില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. സുരക്ഷാ സേനകള്‍ തമ്മില്‍ മികച്ച ഏകോപനം സാധ്യമാക്കാനുള്ള നടപടികളും ചര്‍ച്ചയില്‍ നിര്‍ദേശിക്കും.

അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ സംയുക്തമായി തടയുന്നതിനുളള പദ്ധതികളും കുറ്റവാളികളുടെ വിവരങ്ങള്‍ യഥാസമയം പങ്കിടുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഡയറകര്‍ ജനറല്‍ സീമ ബാല്‍ വ്യക്തമാക്കി.

ഡിജി കുമാര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പന്ത്രണ്ട് അംഗ എസ്എസ്ബി സംഘവും ഐജി ശൈലേന്ദ്ര ഖാനയുടെ നേതൃത്വത്തിലുള്ള നേപ്പാളിന്റെ ഒന്‍പതംഗ എപിഎഫ് സംഘവും ചര്‍ച്ചയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.