ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. ദസറ ഉള്‍പ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാണ് രഹസ്യ വിവരം.
നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചു. പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാന്‍ പൊതുജനങ്ങളുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ പമ്പുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി. ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് രാകേഷ് അസ്താന ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.