കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തിയുടെ മുൻ ഭാരവാഹികളുടെ കൂട്ടായ്മയായ സൗഹൃദ വേദി മുൻ യുവദീപ്തി അതിരൂപതാ ജനറൽ സെക്രട്ടറി ശ്രീ ടോംസ് ആന്റണി അനുസ്മരണ സമ്മേളനം നടത്തി. തങ്ങൾക്ക് വളരെ പ്രിയപ്പെട്ട ടോംസിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും അദ്ദേഹത്തിന്റെ ഓർമ നിലനിർത്തനുള്ള ഭാവിപരിപാടികളെക്കുറിച്ച് ആലോചിക്കാനും 100 കണക്കിന് സൗഹൃദ വേദി അംഗങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ ആയി മീറ്റിംഗിൽ പങ്കെടുത്തത്.
മുൻ അതിരൂപതാ യുവദീപ്തി പ്രസിഡണ്ട് ശ്രീ എ. പി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഫാ. തോമസ് വള്ളിയാനിപ്പുറം ഉദ്‌ഘാടനം ചെയ്തു. ഫാ. ആന്റണി ഏത്തക്കാട്ട്, ഫാ. ചെറിയാൻ കറുകപ്പറമ്പിൽ, ഫാ. സോണി പള്ളിച്ചിറ, ശ്രീ. സ്റ്റാൻസൺ വട്ടച്ചിറ എന്നിവർ അനുസ്മരണ സന്ദേശം നൽകി. ശ്രീ സജി മതിച്ചിപറമ്പിൽ സ്വാഗതവും, ശ്രീ. റോയ് കൊട്ടാരച്ചിറ നന്ദിയും രേഖപ്പെടുത്തി.
ശ്രീ. ഷാജി ആമ്പക്കണ്ടം, ശ്രീമതി ഷൈനി ജോൺസൺ, ശ്രീജോഷി ആപ്പീസിൽ എന്നിവർ അനുസ്മരണ സമ്മേളങ്ങൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.