വീട് നിര്‍മാണത്തിലെ ക്രമക്കേട്; 1,38,590 രൂപ പിഴ അടയ്ക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍

വീട് നിര്‍മാണത്തിലെ ക്രമക്കേട്; 1,38,590 രൂപ പിഴ അടയ്ക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍

കോഴിക്കോട്: കെ. എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. വീട് നിര്‍മാണം പൂര്‍ത്തിയായ 2016 മുതലുള്ള വര്‍ഷം കണക്കാക്കിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷങ്ങളിലെ മൊത്തം പിഴത്തുകയാണ് 1,38,590 രൂപ. എംഎല്‍എയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട് വെള്ളിമാട്കുന്നിലെ വീടിന് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു.

വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥന്‍ എം.എം. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പരിശോധനാ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.