അവയവങ്ങള്‍ വെട്ടി മാറ്റിയ നിലയില്‍ തെരുവുനായ്ക്കള്‍; പിന്നില്‍ തീവ്രവാദ സംഘങ്ങളോ ?

അവയവങ്ങള്‍ വെട്ടി മാറ്റിയ നിലയില്‍ തെരുവുനായ്ക്കള്‍; പിന്നില്‍ തീവ്രവാദ സംഘങ്ങളോ ?

കോഴിക്കോട്: അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ തെരുവുനായ്ക്കള്‍ പെരുകുന്നു. പരുക്കുകള്‍ സംശയാസ്പദമെന്നാണ് വിലയിരുത്തല്‍. ബാലുശേരി ഭാഗത്ത് ഇത്തരം വെട്ടേറ്റ നായ്ക്കളുടെ എണ്ണം പെരുകുന്നതായി നാട്ടുകാരും പറയുന്നു. കാലുകള്‍, ചെവി എന്നിവ പൂര്‍ണമായോ ഭാഗികമായോ മുറിഞ്ഞ നിലയിലാണ് വെട്ടേറ്റിരിക്കുന്നത്.

മുറിഞ്ഞ ഭാഗം ഉണങ്ങാത്തതിനാല്‍ അധികം പഴക്കമുള്ള മുറിവുകള്‍ അല്ലെന്നാണു നിഗമനം. ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ബാലുശേരി, കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വെട്ടേറ്റ നിലയിലുള്ള തെരുവുനായ്ക്കളെ ഇതിന് മുമ്പും കണ്ടെത്തിയിട്ടുണ്ട്. കഴുത്തില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ തെരുവു നായ ദിവസങ്ങള്‍ക്ക് മുന്‍പ് ചീക്കിലോട് ഭാഗത്ത് ചത്തിരുന്നു.

സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമാകാം തെരുവ് നായ്ക്കളുടെ മേലുള്ള അതിക്രമം എന്നാണ് വിലയിരുത്തലുകള്‍.

സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തിയെന്ന നിലയില്‍ ഈ ക്രൂരതയെ തള്ളിക്കളയാന്‍ ആവില്ല. വിദഗ്ദ ആയുധ പരിശീലനത്തിനുള്ള തയ്യാറെടുപ്പിന്റെ എല്ലാ ലക്ഷണങ്ങളോടെയുമാണ് നായ്ക്കള്‍ക്ക് വെട്ടേറ്റിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.