ഷോപിയാനില്‍ ഏറ്റുമുട്ടല്‍: സൈന്യം രണ്ട് ഭീകരരെ വധിച്ചു; രണ്ടാഴ്ചയ്ക്കിടെ വധിച്ചത് പതിനഞ്ച് ഭീകരരെ

ഷോപിയാനില്‍ ഏറ്റുമുട്ടല്‍: സൈന്യം രണ്ട് ഭീകരരെ വധിച്ചു; രണ്ടാഴ്ചയ്ക്കിടെ വധിച്ചത് പതിനഞ്ച് ഭീകരരെ

ശ്രീനഗര്‍: ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ ദ്രഗാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പേര് ആദില്‍ വാനി എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമയില്‍ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാളെന്ന് കശ്മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.

ഷോപിയാന്‍ മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുമായി പതിനൊന്ന് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പതിനഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.

അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തു നിന്ന് വന്‍ ആയുധശേഖരം ബിഎസ്എഫ് സംഘം പിടിച്ചെടുത്തു. ഇരുപതിലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തത്. ഇവ പാകിസ്ഥാന്‍ നിര്‍മിതമാണെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.