ഇടവേള തീര്‍ന്നു; ഇന്ധനവില ഉയര്‍ന്നു

ഇടവേള തീര്‍ന്നു; ഇന്ധനവില ഉയര്‍ന്നു

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലയിലും ഡീസൽ വില 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിൽ ലിറ്ററിന് 102 രൂപ 38 പൈസയും പെട്രോളിൾ ലിറ്ററിന് 108രൂപ 81 പൈസയും ആണ്. കൊച്ചിയിൽ ഡീസലിന് 100.10,  പെട്രോളിന് 106.37 രൂപയുമാണ്.

കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ 100 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. 20 ദിവസത്തിനുള്ളിൽ ഡീസലിന് 5.67 രൂപയും പെട്രോളിന് 4.81 രൂപയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയും ഇന്ധന വില കൂട്ടിയിരുന്നു ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്.

എണ്ണക്കമ്പനികൾ ദിവസേന ഇന്ധന വില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വില ഉയർന്നതോടെ അവശ്യസാധനങ്ങളുടെ വില ഉയരുകയാണ്. വില കുറയ്ക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണം എന്ന് ആവശ്യമുയർന്നിരുന്നു. വില കുറയാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.