ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ മഴ സാധ്യതാ മുന്നറിയിപ്പ്

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ മഴ സാധ്യതാ മുന്നറിയിപ്പ്

തൊടുപുഴ: ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണിത്. ഇന്നലത്തെ റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2391.31 അടിയും റെഡ് അലർട്ട് ലെവൽ 2397.31 അടിയുമാണ്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി നിലവിൽ കോമോരിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഒക്ടോബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചക്രവാതച്ചുഴിയിൽനിന്ന് മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ട്രെഫ് ( ന്യുനമർദ പാത്തി) നിലനിൽക്കുന്നു. സംസ്ഥാനത്ത് അതിജാഗ്രത തുടരും. സംഭരണികളിലേക്കുള്ള നീരൊഴുക്ക്, മഴ എന്നിവ നിരന്തരം നിരീക്ഷിച്ചു വരികയാണ്. യെലോ അലര്‍ട്ട് ഉള്ള ജില്ലകളിൽ ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.