കെ റെയില്‍ പദ്ധതി: അനുമതി വേഗത്തിലാക്കണമെന്ന് കേന്ദ്ര റയില്‍വെ മന്ത്രിയോട് മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതി: അനുമതി വേഗത്തിലാക്കണമെന്ന് കേന്ദ്ര റയില്‍വെ മന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര റയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വായ്പകളുടെ കടബാധ്യതയില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര റയില്‍വെ മന്ത്രി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അതിനിടെ കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പാക്കിയാല്‍ പതിനായിരക്കണക്കിന് ആളുകള്‍ വഴിയാധാരമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് കെ റെയില്‍ പദ്ധതിയില്‍ നിക്ഷിപ്ത താല്‍പര്യമാണ്. പദ്ധതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.