കുവൈറ്റ് സിറ്റി: എസ്.എം.സി.എ കുവൈറ്റിൻ്റെ ആദ്യകാലാഗവും തൊടുപുഴ പൊട്ടായിൽ മാത്യുവിൻ്റെ ഭാര്യയുമായ ഏലിയാമ്മ മാത്യു (73) നിര്യാതയായി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ്സായിരുന്നു ഏലിയാമ്മ മാത്യൂ 2004 ൽ ആണ് സ്ഥിരതാമസത്തിന് നാട്ടിലേക്ക് പോയത്. മൃതസംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച കോതമംഗലം രൂപതയിലെ തൊടുപുഴ വിജ്ഞാന മാത ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
എസ്.എം.സി.എയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നേതൃത്വനിരയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. വിവിധ ഹോസ്റ്റലുകളിലെ അംഗങ്ങള ചേർക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഹോസ്റ്റൽ കോർഡിനേറ്ററായും വിവിധ കമ്മറ്റികളിലും പ്രവർത്തിച്ചിരുന്നു. കൂടാതെ കുവൈറ്റ് ഹോളി ഫാമിലി കത്തീഡ്രലിലെ സെൻ്റ് മേരീസ് കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പിൻ്റെ കോർടീമംഗമായും പരേത ശ്രുശ്രൂഷ ചെയ്തിരിന്നു. ഏലിയാമ്മ മാത്യുവിൻ്റെ നിര്യാണത്തിൽ എസ്.എം.സി.എ.കുവൈറ്റ്അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കുവൈറ്റിൽ നിന്നും തിരിച്ചു നാട്ടിൽ പോകുന്നവരുടെ കൂട്ടായ്മയായ കുവൈറ്റ് റിട്ടേണേഴ്സ് ഫോറത്തിലും അംഗമായിരുന്നു.
മക്കൾ: ജിമ്മി മാത്യൂ, എമി ജോയൽ, മരുമകൻ. ജോസ് ജോയൽ, (കുവൈറ്റ് എസ്.എം.സി.എ. സാൽമിയ ഏരിയ കമ്മറ്റി അംഗം) സഹോദരങ്ങൾ: ജോസ്.കെ.ആൻ്റണി, ജോൺ കെ. ആൻ്റണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.