ചെറിയാന്‍ ഫിലിപ്പ് വഴിതെറ്റിപ്പോയ കുഞ്ഞാട്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

ചെറിയാന്‍ ഫിലിപ്പ് വഴിതെറ്റിപ്പോയ കുഞ്ഞാട്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ശക്തി പകരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംഘടനാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതീവ ശ്രദ്ധ വേണമെന്നും ജനപിന്തുണയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി സംഘടനാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സംഘടനാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മത്സര രംഗത്തേക്ക് വന്നകാര്യം സുധാകരന്‍ തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പത്രവാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.