ലഹരിക്കേസ്: ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി

ലഹരിക്കേസ്: ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി

മുംബൈ: ലഹരിക്കേസില്‍ അറസ്റ്റിലായിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന്‍ മോചിതനാകുന്നത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് ജാമ്യ ഉത്തരവ് മുംബൈ ജയില്‍ അധികൃതര്‍ കൈപ്പറ്റിയത്. ആര്യനെ സ്വീകരിക്കാനായി ഷാറുഖ് ഖാന്‍ ജയിലിലെത്തി.

ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്.

ഷാറുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. ആഡംബരക്കപ്പലിലെ ലഹരി വിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിറ്റേന്നാണ് എന്‍സിബി (നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.