യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. സൗഹൃദ സംഭാഷണത്തിന് ആണ് എത്തിയതെന്ന് എം.എം. ഹസന്‍ വ്യക്തമാക്കി. കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ഹസന് ഒപ്പമുണ്ടായിരുന്നു.
രാഷ്ട്രീയ ആനുകാലിക വിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്തില്ലെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. സംവരണ വിഷയത്തില്‍ യുഡിഎഫിനെതിരെ ലേഖനമെഴുതിയ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ജോസഫ് പെരുന്തോട്ടത്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും കൊവിഡ് നിരീക്ഷണത്തില്‍ ആയതിനാല്‍ സാധിച്ചില്ലെന്നും ഹസന്‍ പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.