മലിനീകരണം കുറയ്ക്കുവാൻ കാർ ഉപേക്ഷിച്ച് സൈക്കിൾ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചു എന്ന് സുപ്രീംകോടതി

മലിനീകരണം കുറയ്ക്കുവാൻ കാർ ഉപേക്ഷിച്ച് സൈക്കിൾ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചു എന്ന് സുപ്രീംകോടതി

ദില്ലി: അന്തരീക്ഷമലിനീകരണം കുറയ്ക്കുവാൻ വേണ്ടി കാറുകൾ ഉപേക്ഷിച്ച് സൈക്കിൾ ഉപയോഗിക്കേണ്ട സമയമായി എന്ന് സുപ്രീംകോടതി. ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. അന്യസംസ്ഥാനങ്ങളിലെ വയലുകളിൽ തീ ഇടുന്നത് മൂലം ഡൽഹിയിൽ വായു മലിനീകരണം  ഉയരുന്നതിനെക്കുറിച്ച് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ആയിരുന്നു നിരീക്ഷണം.

അന്യസംസ്ഥാനങ്ങളിലെ വയലുകളിൽ തീ ഇടുന്നത് മാത്രമല്ല വായു മലിനീകരണത്തിന് കാരണം എന്നും വാഹനങ്ങളിൽ നിന്നുള്ള അമിത പുകയും ഇതിന് പ്രധാന കാരണമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കാറുകൾ ഉപേക്ഷിച്ച് സൈക്കിൾ ഉപയോഗിച്ചു തുടങ്ങാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.   മോട്ടോർ ബൈക്കുകളല്ല സൈക്കിലാണ്    ഉത്തമം എന്ന് കോടതി സൂചിപ്പിച്ചു . അന്തരീക്ഷമലിനീകരണം കുറയ്ക്കുവാൻ വേണ്ട നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.