ഓണ്‍ലൈന്‍ ഗെയിംമിങ്: ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ഗെയിംമിങ്: ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിംമിങ്ങിന് അടിമപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കുട്ടികളുടെ കൃത്യമായ കണക്കുകള്‍ അറിവായിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

പൊലീസിന്റെ മേല്‍ നോട്ടത്തിലാവും സെന്ററുകള്‍ ആരംഭിക്കുക. റെയ്ഞ്ച് തലത്തില്‍ തുടങ്ങുന്ന ഇത്തരം കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ വ്യാപിപ്പിക്കും.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എ.എന്‍ ഷംസീര്‍, ലിന്റോ ജോസഫ് എന്നീ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.