എറണാകുളം: മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി വന്ന ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടൺ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറിൽ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികൾ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.