രാജസ്ഥാനിൽ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി

രാജസ്ഥാനിൽ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി

 രാജസ്ഥാന്‍: രാജസ്ഥാനിൽ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി. നിയമസഭയുടെ ആദ്യ ദിനമായ ഇന്ന് മൂന്ന് ബില്ലുകളാണ് പാസാക്കിയത്.

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രം കൊണ്ടുവന്ന കറുത്ത നിയമത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് ബില്ലുകള്‍ പാസാക്കിയതെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളും ബില്ലുകള്‍ പാസാക്കിയിരുന്നു. കേന്ദ്ര നിയമത്തിനെതിരെ ബില്ലുകള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.