ലക്‌നൗ: ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട് യുപി സര്‍ക്കാര്‍. ബി ആര്‍ ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലാണ്.
സസ്‌പെന്‍ഷനെതിരായ കേസ് കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്നാണ് കഫീല്‍ ഖാന്‍ പ്രതികരണം.
പെട്ടെന്ന് സര്‍ക്കാര്‍ തന്നെ പുറത്താക്കയതിന്റെ കാരണം അറിയില്ലെന്ന് ഡോ.കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സര്‍ക്കാര്‍ ആണെന്നും യഥാര്‍ത്ഥ കുറ്റക്കാരനായ ആരോഗ്യ മന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.
യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന്‍ ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായിരുന്നു. ഈ കേസില്‍ മാസങ്ങളോളം അദ്ദേഹം ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.