മാ​ര​ക മയക്കു മ​രു​ന്നാ​യ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

മാ​ര​ക മയക്കു മ​രു​ന്നാ​യ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

മ​ണ്ണാ​ര്‍​ക്കാ​ട്: മാ​ര​ക മയക്കു മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ര്‍ അറസ്റ്റില്‍. മ​ണ്ണാ​ര്‍​ക്കാ​ട് പൊ​ലീ​സാണ് രണ്ടു പേരെയും അ​റ​സ്​​റ്റ്​ ചെ​യ്തത്. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ (25), ച​ങ്ങ​ലീ​രി പാ​ല​ക്കു​ളം വീ​ട്ടി​ല്‍ നി​ഷാ​ദ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

യുവാക്കളില്‍ നി​ന്ന്​ നാ​ല് ഗ്രാം ​മയക്കു മരുന്ന് പൊലീസ്​ പി​ടി​കൂ​ടിയിട്ടുണ്ട്. കു​ന്തി​പ്പു​ഴ​യി​ല്‍ വാ​ഹ​ന ​പ​രി​ശോ​ധ​ന​ക്കി​ടെയാണ് യുവാക്കള്‍ സിന്തറ്റിക് മയക്കു മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത്.

​മണ്ണാ​ര്‍​ക്കാ​ട് എ​സ്.​ഐ.കെ.​ആ​ര്‍. ജ​സ്​​റ്റി​ന്റെ നേതൃത്വത്തിലുള്ള സം​ഘമാ​ണ് വാഹന പരിശോധനയ്ക്കിടെ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.