ബംഗളൂരു ലഹരി മരുന്ന് കേസ്; ഇനി മലയാള സിനിമയിലേക്കും

ബംഗളൂരു ലഹരി മരുന്ന് കേസ്; ഇനി മലയാള സിനിമയിലേക്കും

ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇത് സംബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചു. ഇന്നലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസിൽ ബിനീഷിനെ പ്രതിചേർക്കാനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. എൻ.സി.ബി ഉടൻ കേസെടുത്ത്ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.