ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ്; രാജ്യത്ത് ആദ്യമെന്ന് സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ്; രാജ്യത്ത് ആദ്യമെന്ന് സര്‍ക്കാര്‍

ലക്നൗ: പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് പ്രത്യേക ആംബുലന്‍സ് സര്‍വീസെന്ന് ഉത്തര്‍പ്രദേശ് ക്ഷീര വികസന വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്.

പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. ആളുകളുടെ പരാതി സ്വീകരിക്കാന്‍ ലക്‌നൗവില്‍ പ്രത്യേക കോള്‍ സെന്റര്‍ ആരംഭിക്കും. സേവനം ആവശ്യപ്പെട്ട് 15-20 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് പശുക്കളുടെ അടുത്തെത്തും. ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ആംബുലന്‍സിലുണ്ടാകും.

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മധുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് സര്‍വ്വീസ് ലഭിക്കാത്തത് കാരണം നിരവധി ജീവനുകള്‍ പൊലിയുകയും മൃതദേഹങ്ങള്‍ ചുമന്നു കൊണ്ടു പോകുകയും ചെയ്ത സംസ്ഥാനത്താണ് പശുക്കള്‍ക്കായി ഇത്രയും വിപുലമായ സംവിധാനം ഒരുക്കുന്നത്. ഡിസംബറോടെ പദ്ധതി ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.