എക്സ്പോ സന്ദർശിച്ചത് 34 ലക്ഷം പേർ

എക്സ്പോ സന്ദർശിച്ചത് 34 ലക്ഷം പേർ

ദുബായ്: ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോ 2020 യില്‍ ഇതുവരെ 34 പേർ സന്ദർശനം നടത്തി. 3,578,653 പേരാണ് നവംബർ പകുതിവരെ സന്ദർശിച്ചതെന്ന് സംഘാടകർ അറിയിച്ചു. സഹിഷ്ണുതയും ഉള്‍ക്കൊളളലുമെന്നുളളതാണ്  എക്സ്പോ നാലാം വാരത്തിലെ വിഷയം. ഇതുമായി ബന്ധപ്പെട്ട് നിരവധി സാംസ്കാരിക കലാപരിപാടികള്‍ എക്സ്പോയില്‍ സംഘടിപ്പിക്കുന്നുണ്ട്.

ഈ മാസം 45 ദി‍ർഹത്തിന് ഒരു ദിവസ ടിക്കറ്റുകള്‍ ലഭിക്കുമെന്നുളളതും കൂടുതല്‍ ആളുകളെ എക്സ്പോയിലേക്ക് ആകർഷിക്കുന്നുണ്ട്. വി‍ർച്വലായി എക്സ്പോ കണ്ടത് 15.7 ദശലക്ഷം പേരാണ്. 2022 മാർച്ച് 31 വരെയാണ് എക്സ്പോ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.