കൊച്ചി: കൊച്ചിയില്‍ വഴിയോരക്കച്ചവടം വിലക്കി ഹൈക്കോടതി. ഡിസംബര്‍ ഒന്നു മുതലാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് കൊച്ചി കോര്‍പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
അര്‍ഹതയുള്ളവര്‍ക്ക് ഈ മാസം 30നകം ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് 2014ലെ നിയമം കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പാക്കണമെന്നും കോതി വ്യക്തമാക്കി. നിലവിലെ കച്ചവടക്കാരില്‍ 876 പേരില്‍ 700 പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.
ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.