ടെക്സസ്: അമേരിക്കയില്‍ കോഴഞ്ചേരി സ്വദേശി വെടിയേറ്റു മരിച്ച സംഭവത്തില്‍ 15കാരനെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരന് പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ ടെക്സസ് പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
മെസ്കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തിയിരുന്ന കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന് മാത്യു (സജി-56) ഇന്നലെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് 1.40-ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
കുവൈത്തില്‍ ജോലി ചെയ്തിരുന്ന സാജനും കുടുംബവും 2005ലാണ് അമേരിക്കയില്‍ സ്ഥിര താമസമാക്കിയത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡാലസ് കൗണ്ടിയിലെ മെസ്കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്. രണ്ടു മാസം മുമ്പു വരെ എല്ലാ ദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജന് മൂത്ത മകളുടെ വിവാഹ ശേഷം ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്. ചെറുകോല്‍ ചരുവേല്‍ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.