ന്യൂഡല്‍ഹി: എയര്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ നാല് വിദേശികളെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു. രണ്ട് ദക്ഷിണകൊറിയന്‍ സ്വദേശികളും ചൈന, തായ്വാന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് ഇവര്‍ ഹോങ്കോങ്ങില്‍ നിന്ന് സ്വര്‍ണം കടത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) ഡല്‍ഹിയിലും ഗുരുഗ്രാമിലുമായി നടത്തിയ റെയ്ഡില്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച 85 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് 42 കോടി രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.
ഹോങ്കോങ്ങില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലും ഗുരുഗ്രാമിലും ഡി.ആര്‍.ഐ റെയ്ഡ് നടത്തിയത്. യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് ഇത്രയും സ്വര്‍ണം എയര്‍ കാര്‍ഗോ വഴി എത്തിച്ചത്. ഇവ പിന്നീട് ഉരുക്കി വിവിധ ആകൃതികളിലാക്കിയാണ് പ്രാദേശിക വിപണിയില്‍ എത്തിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം 463 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിലാണ് 23 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാരനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.