ഫ്ളോറിഡ: ഡോണള്‍ഡ് ട്രംപിന് ഫിറ്റ്നസില്ലെന്ന് ഇനി പറയരുത്. ട്രംപിനും കിട്ടി ഒരു ബ്ലാക്ക് ബെല്‍റ്റ്. ഫ്ളോറിഡയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ട്രംപിനെ തേടി തയ്ക്വാന്‍ഡോ 'ബ്ലാക്ക് ബെല്‍റ്റ്' എത്തി. കുക്കിവോണ്‍ അക്കാഡമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചത്.
ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കായികാഭ്യാസമാണ് തയ്ക്വാന്ഡോയെന്നു ട്രംപ് പ്രശംസിച്ചു. അത് മാത്രമല്ല വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ തയ്ക്വാന്‍ഡോ വേഷത്തിലെത്തുമെന്നും ട്രംപ് ഉറപ്പു നല്കി. ഇതോടെ ബ്ലാക്ക് ബെല്‍റ്റിന്റെ കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ട്രംപും ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ്. 2013ല്‍ ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടെ പുടിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.