ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നേട്ടം; ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസുമായി വീണ്ടും ഡല്‍ഹി മെട്രോ

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നേട്ടം; ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസുമായി വീണ്ടും ഡല്‍ഹി മെട്രോ

ന്യൂഡല്‍ഹി: ഡ്രൈവറില്ലാത്ത രണ്ടാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ഡല്‍ഹി മെട്രോ. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടും ചേര്‍ന്നാണ് സര്‍വീസ് ഫ്‌ളാഗ് ഒഫ് ചെയ്‌തത്.

മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയാണ് പിങ്ക് മെട്രോ പാത. ഡി.എം.ആര്‍.സിയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് വണ്ടി നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാ വണ്ടിയുടെ പ്രവര്‍ത്തനം. പൂര്‍ണമായും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ വണ്ടി പ്രവര്‍‌ത്തിക്കുന്നത്.

2021 പകുതിയോടെ പിങ്ക് ലൈനില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസ് വൈകിയത്.

'ഡ്രൈവറില്ലാ പ്രവര്‍ത്തനത്തിന് കീഴിലുള്ള 97 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മെട്രോ, ഇപ്പോള്‍ ആഗോളതലത്തില്‍ ഈ വിഭാഗത്തിലെ നാലാമത്തെ സേവന ദാതാവാണ്. ക്വാലലംപൂരിന് തൊട്ടുപിന്നിലാണ് ഡല്‍ഹിയുടെ സ്ഥാനം. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഓപ്പറേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഡല്‍ഹി മെട്രോയെ ലോകത്തിലെ ഏറ്റവും മികച്ച മെട്രോയുമായി താരതമ്യപ്പെടുത്താം.' എന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.