വീണ്ടും തീക്കൊള്ള: പാചക വാതക വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

വീണ്ടും തീക്കൊള്ള: പാചക വാതക വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്രം പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്.101 രൂപയാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ഡല്‍ഹിയില്‍ 2101 രൂപയും ചെന്നൈയില്‍ 2,233 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ നവംബർ ഒന്നിനും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലണ്ടറിന് വില കൂട്ടിയിരുന്നു. ഈ മാസം വാണിജ്യ സിലണ്ടറുകള്‍ക്ക് 500 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായുള്ള വില വര്‍ധനവില്‍ ജനങ്ങള്‍ പ്രതിസന്ധിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.