തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലായതോടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്തായെന്നും അതാണ് വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിൻ്റെ വെപ്രാളം കാണിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. താൻ പറഞ്ഞത് അനുസരിച്ചാണ് ദേശീയ അന്വേഷണ ഏജൻസികൾ കേരളത്തിലെത്തിയതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി അന്വേഷണത്തിൻ്റെ മുന തൻ്റെ നേരെ തിരിഞ്ഞതോടെയാണ് അസ്വസ്ഥനാകുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആദ്യം അന്വേഷണത്തെ സ്വാഗതം ചെയ്യുകയും പിന്നീട് ചില ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ നേരിട്ട് ഇറങ്ങി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സ്വഭാവം മാറുമെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. അന്വേഷണം കേരളത്തിനെതിരല്ല മറിച്ച് അഴിമതിക്കാരായ മുഖ്യമന്ത്രിക്കും സംഘത്തിലേക്കാണ് പോവുന്നത്. സംസ്ഥാനത്തിന് അപമാനമുണ്ടാക്കിയ മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.